News & Events

25-07-2022
NAVATHI CELEBRATION C K RAVEENDRAN FORMER WORKING PRESIDENT HAV

HINDU AIKYAVEDI WORKING PRESIDENT CK RAVEENDRAN NAVATHI CELEBRATION AT KARUKACHAL KOTTAYAM

25-07-2022
VANITHA SAMAJAM KUNNAMTHANAM UNIT

SANATHANA VANITHA SAMAJAM - NAMA JAPA

25-07-2022
രാമായണ മത്സരപരിപാടികൾ

തിരുവല്ല : തിരുവിതാംകൂർ ദേവസ്വംബോർഡ് എല്ലാ വർഷവും നടത്തിവരാറുള്ള ഗ്രൂപ്പ്തല രാമായണ മത്സരപരിപാടികൾ 2022 ജൂലൈ 17 (1197 കർക്കടകം 1) ഞായറാഴ്ച രാവിലെ 10 മണിമുതൽ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രത്തിൽവച്ചു നടത്തുന്നു. രാമായണപാരായണം, പ്രസംഗം , ഉപന്യാസരചന, രാമായണ പ്രശ്നോത്തരി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. പ്രഥമ(6 മുതൽ 9 വയസ്സ് ) , ദ്വിതീയ(10 to 13), ത്രിതീയ(14 to 17), ചതുർത്ഥ ( 18 മുതൽ) ശ്രേണികളിലെ വിദ്യാർത്ഥികൾക്കാണ് മത്സരിക്കാൻ അവസരം. ഒരു കുട്ടിക്ക് ഏതെങ്കിലും ഒരു മത്സരത്തിലേ പങ്കെടുക്കാൻ അനുവാദമുള്ളൂ. മത്സരാർത്ഥികൾ പ്രായപരിധി തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. പങ്കെടുക്കുന്ന കുട്ടികൾ അവരവരുടെ പാഠശാലാദ്ധ്യാപകരുമായി ബന്ധപ്പെടേണ്ടതാണ്. ഉദ്‌ഘാടനം ശ്രീമതി കെ ആർ ശ്രീലത ബഹു: തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ നിർവഹിക്കുന്നതാണു്. ഗ്രൂപ്പ് ക്ഷേത്രപാഠശാലാദ്ധ്യാപകരെ ആദരിക്കൽ, കഴിഞ്ഞവർഷത്തെ ഓൺലൈൻ രാമായണ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാന വിതരണം, റാങ്ക് ജേതാക്കളെ ആദരിക്കൽ, തുടർന്നു് മത്സര പരിപാടികൾ നടക്കുന്നു വിവരങ്ങൾക്കു്: തിരു. ദേവസ്വം ഹിന്ദുമതവേദാന്ത സംസ്‌കൃത പാഠശാല ഗ്രൂപ്പ് കൺവീനർ പ്രമോദ് , തിരുവല്ലയുമായി ബന്ധപ്പെടുക ( മൊബൈൽ : 8078084482)

25-07-2022
തപോവന അടിസ്ഥാന ശിലാന്യാസം

തപോവന അടിസ്ഥാന ശിലാന്യാസം

25-07-2022
2022 തിരുവിതാംകൂർ ദേവസ്വം ബോർഡ് മതപാഠശാല തിരുവല്ല ഗ്രൂപ്പ് രാമായണ മത്സരങ്ങൾ നടത്തി

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തിരുവല്ലാ ഗ്രൂപ്പിൽപ്പെട്ട വേദാന്ത സംസ്കൃത പാഠശാലകളുടെ സംയുക്താഭിമുഖ്യത്തിലുള്ള രാമായണ മത്സരപരിപാടികൾ തിരുവല്ലാ ശ്രീവല്ലഭമഹാക്ഷേത്രത്തിൽ നടന്നു. തിരുവല്ലാ സബ് ഗ്രൂപ്പ് ഓഫീസർ കെ ആർ ഹരിഹരൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ വച്ച് തിരുവല്ലാ അസിസ്റ്റൻ്റ് കമ്മീഷണർ കെ ആർ ശ്രീലത ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേത്രമതപാഠശാലകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ആതിര എ കുമാർ, ദ്രൗപദി, കൃഷ്ണപ്രിയ (രാമായണപാരായണം) ശ്രീഹരി, വിശ്വലക്ഷ്മി, ആദികേശ്( പ്രശ്നാേത്തരി) അമൃതാ അരുൺ, ഭാവന, ദർശന(പ്രസംഗം) പ്രത്യുഷ് വി , ശ്രീവത്സ് കെ എസ് (ഉപന്യാസരചന) എന്നിവർ വിജയികളായി. 2021ൽ കോവിഡ് രോഗവ്യാപനംമൂലം ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ ശ്രേയാ വാര്യർ, ശ്രീപ്രിയ, ആഷ്നാ, അതുൽ എസ് കുമാർ (അംബുജാക്ഷ ഹിന്ദു മത പാഠശാല), വിനീത് കൃഷ്ണ, വിഷ്ണുപ്രിയ, അമൃതാ അരുൺ, കാർത്തിക് എം കൈമൾ (കുഞ്ഞുണ്ണി വിലാസം മതപാഠശാല, കുന്നന്താനം), അതുൽ എസ് കുമാർ (ലക്ഷ്മീ നാരായണ മതപാഠശാല, തിരുവല്ല) വിജയികളായിരുന്നു. വിജയികൾക്കുള്ള പുരസ്കാരങ്ങളും മഹാത്മാഗാന്ധി സർവ്വകലാശാല ഇക്കഴിഞ്ഞ ഏപ്രിൽ - മെയ് മാസങ്ങളിൽ നടത്തിയ ബിഎ (പൊളിറ്റിക്കൽ സയൻസ്) പരീക്ഷയിൽ നാലാം റാങ്ക് നേടിയ മാളവിക എസ് കൊങ്ങരേട്ടിനുള്ള ഉപഹാരവും അസി.കമ്മീഷണർ വിതരണം ചെയ്തു. റിട്ട. ജോയിൻ്റ് ഡയറക്ടർ ഓഫ് ട്രഷറീസ് ശ്രീദേവി ശ്യാം, പെരിങ്ങോൾ ശ്രീശങ്കര വിദ്യാപീഠം റിട്ട. പ്രിൻസിപ്പാൾ ലളിതമ്മ എന്നിവർ വിധികർത്താക്കളായിരുന്നു. തിരുവല്ലാ ഗ്രൂപ്പ് വേദാന്തപാഠശാലാ കോ-ഓർഡിനേറ്റർ പ്രമോദ് തിരുവല്ല, മതപാഠശാലാധ്യാപകരായ മോഹനകുമാർ കണിയാന്തറ ( ശ്രീവല്ലഭേശ്വര മത പാഠശാല, തിരുവല്ല) രാജേശ്വരി നായർ ( ലക്ഷ്മീനാരായണ മതപാഠശാല, തിരുവല്ല), ജയലക്ഷ്മി സന്തോഷ് (അനിരുദ്ധേശ്വരം മഹാദേവ വേദവേദാന്ത മതപാഠശാല, അഴിയിടത്തുചിറ), ലീലാമണി ബി പിള്ള (പെരിങ്ങോൾ ശ്രീ മഹാവിഷ്ണു ക്ഷേത്രം അംബുജാക്ഷ മതപാഠശാല), സരസ്വതിയമ്മ ആർ (കുഞ്ഞുണ്ണി വിലാസം വേദാന്ത മതപാഠശാല, മഠത്തിൽക്കാവു്, കുന്നന്താനം) പഞ്ചാബ് നാഷണൽ ബാങ്ക് റിട്ട. സീനിയർ മാനേജർ ആർ പി ശ്രീകുമാർ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വെെസ് പ്രസിഡൻ്റ് രാജമ്മ രാഘവൻ നായർ, ജന.സെക്രട്ടറി വി ശ്രീകുമാർ കൊങ്ങരേട്ടു്, ഭാഗവതാചാര്യൻ ആർ മുരളീധരൻ നായർ ശാന്താ മന്ദിരം എന്നിവർ പ്രസംഗിച്ചു.

25-07-2022
TDB 2022 രാമായണ മത്സരങ്ങൾ നടത്തി

തിരുവിതാംകൂർ ദേവസ്വം ബോർഡ് മതപാഠശാല തിരുവല്ല ഗ്രൂപ്പ് രാമായണ മത്സരങ്ങൾ നടത്തി

25-07-2022
2022 RAMAYANA CONTEST

BHADRADEEPA PROJWALANAM

15-04-2022
Violin Concert 2022

Organized by Sanathanadharma Vidyapeedom Trust

11-07-2021
Online Hindumatha Vedantha Samskrithapadashala Inaguration

Online Padashala

04-06-2020
Strike infront of Vaikkom Mahadeva Temple

To protect temple rituals