Holistic Wellness Advice

02-04-2023
WHO AM I ?

WHO AM l? ഈ മഹാ പ്രപഞ്ചത്തിലെ ഒരു ജീവചൈതന്യമായ നാം ആര്? എവിടെ നിന്നും വന്നു? എന്തിനു വേണ്ടി? എങ്ങനെ ജീവിക്കണം? മിഥ്യയുടെ പിന്നലെ രമിക്കുന്ന മനസ്സല്ല നമുക്ക് വേണ്ടത് സത്യത്തെ തേടുന്ന ഒരു മനസ്സാണ് വേണ്ടത്. ഒരു മനുഷ്യായുസ്സിന്റെ ഓരോ ഘട്ടങ്ങളും നാം എങ്ങിനെ വിനിയോഗിക്കണം? ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ഒരു മാനസിക -ശാരീരികാരോഗ്യമാണ് നമുക്ക് വേണ്ടത്.( Psychological social well being ) ആത്മ ശക്തി, ആത്മ ബോധം, സ്നേഹം, ക്ഷമ, പരസ്പരബഹുമാനം, വിവേകം, വിട്ടുവീഴ്ച്ചാ മനോഭാവം ഇവയെല്ലാം നേടുകഎന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹെൽത്തീ കമ്മ്യൂണിക്കേഷൻ അനിവാര്യമാണ്. വെറും റോബോട്ട്കളെപ്പോലെ ജീവിക്കേണ്ടവരല്ല നമ്മൾ. ആത്മീയ ശാസ്ത്രം (Spiritual Science )പഠിച്ചു് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ എന്താണ് ലഭിക്കുന്നത് എന്ന് ചോദിച്ചാൽ മാറ്റമല്ല "പരിവർത്തനം "തന്നെയാണ് ഉണ്ടാകുന്നത്. "SPIRITUALITY IS THE RIGHT KNOWLEDGE ABOUT OUR MIND " _Mind ___ M-multiple I-Intellegence in N-normal D-direction ഉപനിഷത്തുക്കളുടെ ഓരോ താളും നമ്മോട് പറയുന്നു.... "കരുത്ത് കരുത്ത് " മനുഷ്യാ നീ ദുർബ്ബലനാകരുത് " പരാജയങ്ങളിൽ ഭയപ്പെടേണ്ട... തളരരുത്... നിന്റെ ലക്ഷ്യം നിന്റെ മുന്നിലുണ്ട്.... ദൗർബ്ബല്യ ങ്ങളിൽ നിന്ന് ഉണർന്നെഴുന്നേൽക്കൂ.. എന്റെ ജീവിതമാകുന്ന നാടകശാലയിൽ നിന്നും അനുഭവങ്ങളിലൂടെ പഠിച്ച പാഠങ്ങളും അത് തന്നെ . മനുഷ്യന് ദൗർബ്ബല്യങ്ങളില്ലേ? ഉപനിഷത്തുക്കൾ പറയുന്നു ഉണ്ട്. ശക്തിയുടെ വലിയൊരു ഖനിയാണ് "ഉപനിഷത്തുക്കൾ ". ലോകത്തിനു മുഴുവൻ വീര്യം പകരാനുള്ള ശക്തിയാണ് അവയിലുള്ളത്. ലോകത്തെ മുഴുവൻ ഉത്തേജിപ്പിക്കുവാനും ബലപ്പെടുത്തുവാനും എല്ലാ ജാതി മത വിഭാഗങ്ങളിലും പെട്ട ദുർബ്ബലരോടും മർദ്ദിതരോടും, ദുഖിതരോടും സ്വന്തം കാലിൽ എഴുന്നേറ്റുനിന്ന് സ്വതന്ത്രരാകാൻ അവകാഹളം മുഴക്കി ഉദ്ബോധിപ്പിക്കുന്നു. സ്വാതന്ത്ര്യം, കായിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, ആത്മീയ സ്വാതന്ത്ര്യം ഇവയാണ് നമുക്ക് വേണ്ടത്. ആത്മീയ ശാസ്ത്രത്തെ അറിഞ്ഞു കഴിഞ്ഞാൽ നമ്മളിൽ പൂർണ്ണമായ പരിവർത്തനമാണ് ഉണ്ടാകുന്നത്. നാം ആര്? സ്വയം നമ്മുടെ മൂല്യം എന്താണെന്ന് മനസ്സിലാക്കാനും അത് കൃത്യമായരീതിയിൽ ജീവിതത്തിൽ അപ്ലൈ ചെയ്ത് പടി പടിയായി കരകയറാനും നമ്മുടെ ലക്ഷ്യം പൂർത്തീകരിച്ചു ജീവിതം ധന്യമാക്കാനും ഉള്ള ഇശ്ചാ ശക്തിയും ക്രിയാ ശക്തിയും ജ്ഞാന ശക്തിയും നാം നേടേണ്ടതുണ്ട്. നമ്മുടെ വികലമായ ചിന്തയിൽ നിന്ന് ഉണർന്ന് ശരിയായ മാർഗ്ഗം തെളിയിച്ചു കൊണ്ടു പോകാം.... ( ശ്രീമതി അമ്പിളി ബാലചന്ദ്രൻ ഹോളിസ്റ്റിക് വെൽനെസ്സ് കോച്ച് & ട്രെയിനർ - സനാതനധർമ്മ വിദ്യാപീഠം, കൊല്ലം ) ( To be contd...) തുടരും...

Card image cap
27-03-2023
MIND BODY SOUL AND SPIRITUALITY

മനസ്സ് ശരീരം ആത്മാവ് : ( മൈൻഡ് ബോഡി ആൻഡ് സോൾ ) മെഡിക്കൽ സയൻസിൽ ആരോഗ്യത്തിനു ഒരു നിർവചനം ഉണ്ട്. വാട്ട് ഈസ് ഗുഡ് ഹെൽത്ത് എന്ന് ചോദിച്ചാൽ മെന്റലി ഫിസിക്കലി ആൻഡ് സോഷ്യൽ വെൽബീയിങ് ഈസ് ഗുഡ് ഹെൽത്ത്. മാനസികമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ശാരീരികമായി ആരോഗ്യം ഉണ്ടാവൂ . സാമൂഹിക ആരോഗ്യം എന്താണ് ? സാഹചര്യം ഏതായാലും അതിൽ നിൽക്കാനുള്ള ഒരാർജ്ജവം. അഥവാ മെന്റൽ സ്റ്റെബിലിറ്റിയെ പറയുന്ന പേരാണ് സാമൂഹിക ആരോഗ്യം. ഒരു വ്യക്തിയുടെ പൂർണാരോഗ്യം എന്ന് പറഞ്ഞാൽ മാനസികവും ശാരീരികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതിയാണ് . സാമൂഹിക പ്രതിബദ്ധതയെപ്പറ്റി ശ്രദ്ധയുണ്ടാവണം. ഇതില്ലായെങ്കിൽ നല്ലൊരു സമൂഹവും കുടുംബവുമൊന്നും പടുത്തുയർത്താൻ സാധ്യമല്ല. സ്വയം നമ്മൾ നമ്മുടെ മൂല്യം തിരിച്ചറിയണം. നമുക്കീ ഭൂമിയിൽ ജീവിക്കാൻ ഒരിക്കൽ മാത്രം അവസരം ലഭിച്ചിട്ടുള്ള ഈ പുണ്യ ജന്മം ധന്യമാക്കാൻ ആ ജീവിതത്തെ വലിയ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനു വേണ്ടി സമർപ്പിക്കുവാൻ നമുക്ക് കഴിയണം. ശ്രീമതി അമ്പിളി ബാലചന്ദ്രൻ ഹോളിസ്റ്റിക് വെൽനെസ്സ് കോച്ച് & ട്രെയിനർ ( സനാതനധർമ്മ വിദ്യാപീഠം, കൊല്ലം ) ( To be contd...)

Card image cap